കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ തടി തപ്പാനുള്ള ശ്രമവുമായി പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറയുന്നത്.
നേരിട്ട് കരാര്‍ കമ്പനിക്ക് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.