ജയ്‌പൂർ: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുമായി രാജസ്ഥാൻ സര്‍ക്കാര്‍. ‘മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ഭീമ യോജന’ എന്നാണ് പദ്ധതിയുടെ പേര്.
ഇതോടെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെലോട്ട് 2020-21 ബജറ്റില്‍ വകയിരുത്തിയ പദ്ധതിയുടെ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഓരോ കുടുംബത്തിനും ലഭിക്കുക.
മുഴുവന്‍ പേര്‍ക്കും പണം നല്‍കാതെ തന്നെ ചികിത്സ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാവർക്കും രജിസ്റ്റർ ചെയ്ത് പണരഹിത ചികിത്സ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.