തിരുവനന്തപുരം: നവമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനു സസ്പെന്‍ഷന്‍.
പൊതുമരാമത്തു നെടുമങ്ങാട് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാലവിനായകത്തെയാണു മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരം സര്‍വീസില്‍ നിന്നു അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയതത്.
മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തരുതെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നുമുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു സസ്പെന്‍ഷന്‍.