ചണ്ഡിഗഡ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മയക്കുമരുന്നു പരിശോധനക്ക് വിധേയനകാണമെന്ന ഉത്തരവ് എത്തിയതിന് പിന്നാലെ പരിശോധനക്ക് തയ്യാറായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മയക്കു മരുന്ന് പരിശോധനക്ക് വിധേയരാകണമെന്നാണ് മുഖ്യമന്ത്രി ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് നിയമ സഭാംഗങ്ങള്‍ക്കും മന്ത്രിസഭാംഗങ്ങള്‍ക്കും മയക്കു മരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്നില്ലെന്ന് ചോദ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ മയക്കു മരുന്ന് ടെസ്റ്റ് ഉള്‍പ്പെടുത്താമെന്നുമായിരുന്നു അമരീന്ദര്‍ സിങ് വാദം ഉന്നയിച്ചത്.
മയക്കു മരുന്നു പരിശോധന നടത്താന്‍ തയാറാണെന്നും അത്തരം ഒരു പരിശോധന നടത്തുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും അത് നല്ലാതാണോയെന്ന് സ്വയം തീരുമാനിക്കേണ്ടതാണെന്നും അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ അറിയിച്ചു.