‘കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തികഞ്ഞ അശ്രദ്ധയും അമിത ആത്മവിശ്വാസവും’

രാജ്യത്തെ കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തികഞ്ഞ അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ദക്ഷിണ ആഫ്രിക്കന്‍, ബ്രസീലിയന്‍ കൊവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ അശ്രദ്ധയും അമിത ആത്മവിശ്വാസവും ഇതുവരെ അവസാനിച്ചിട്ടില്ലെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നാല് പേര്‍ക്ക്‌  കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാള്‍ക്ക് ബ്രസീലിയന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.രാജ്യത്ത് കൊവിഡിന്റെ യുകെ വകഭേദം 187  പേരില്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Top