തിരുവനന്തപുരം: നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന പറഞ്ഞ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ പരിഹാസത്തിനു മറുപടിയുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. സര്‍ക്കാരിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയനയമുണ്ടെന്നും സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസില്‍ പല നയങ്ങളും കാണുമെന്നും എന്നാല്‍ അത് ഇവിടെ നടപ്പാകില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കുര്യനെതിരെ റിപ്പോര്‍ട്ട് നല്‍കിയതായും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.