പാലക്കാട്: കഞ്ചിക്കോട് എലപ്പുളിയില്‍ അപ്പോളോ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ബ്രൂവറിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ ബ്രൂവറിക്ക് അനുവദിച്ച സ്ഥലത്തേക്ക് പതിഷേധം സംഘടിപ്പിച്ചു.
പെപ്‌സി അടക്കം എട്ടോളം കുടിവെള്ളം ഊറ്റുന്ന കമ്പനികളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഇനിയൊന്ന് വന്നാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം അന്യമാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അപ്പോളോയ്ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും പദ്ധതി എലപ്പുളിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.