ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

ബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.6 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക വികസന പരിപാടികള്‍ക്ക് 252 കോടി. മൈറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാന്‍ 2150 കോടിരൂപയും വകയിരുത്തി.

കലാ സാംസ്‌കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ചു കോടി.മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാര്‍ ബോട്ട് വാങ്ങാന്‍ അഞ്ചു കോടിയും അനുവദിച്ചു.എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.

ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 4917.92 കോടി മൂന്നുവര്‍ഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.

Top