എം.സി കമറുദ്ദീനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍

kerala hc

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ് ആണ് ഇതെന്ന് സര്‍ക്കാര്‍ വാദിച്ചു. 84 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എംസി കമറുദ്ദീനും ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Top