റാക്ക്ജ്വിക്ക്: സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും തുല്യ വേതനമെന്ന നിയമം പാസാക്കി ഐസ്‌ലന്റ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും, 25 അംഗങ്ങള്‍ ജോലിക്കാരായുള്ള സ്വകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള ഐസ്‌ലന്റ് പാര്‍ലമെന്റില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായിട്ടാണ് ബില്‍ പാസാക്കിയിരിക്കുന്നത്.
ബില്ലിലൂടെ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഐസ്‌ലന്റ് വുമണ്‍ റൈറ്റ് അസോസിയേഷന്‍ ബോര്‍ഡ് അംഗം ഡാഗ്‌നി ഓസ്‌ക് അരാഡൊട്ടിര്‍ പിന്‍ഡ് പറഞ്ഞു. ലോക എക്കണോമിക് ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ലിംഗസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഐസ്‌ലന്റ്.