Government seeks US help to locate missing AN-32 plane, says scope of sabotage ‘very less’

ഡല്‍ഹി: കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ വിജയസാധ്യത മാത്രമാണ് ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

വിമാനം കാണാതായ സംഭവത്തിന് പിന്നില്‍ അട്ടിമറി ആകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിയാത്ത വിമാനമാണ് കാണാതായത്. അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു.

പരിചയ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്‌ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്.

കോഴിക്കോട് സ്വദേശികളായ രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു.

Top