നടിയെ ആക്രമിച്ച കേസിലെ കുറ്റവാളി എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് ടി പത്മനാഭന്‍. ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്ക് അവര്‍ അര്‍ഹരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ടി പത്മനാഭന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ശ്രമിച്ചാല്‍ തരണം ചെയ്യാനാകാത്ത ഒന്നുമില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ഭാവി കേരളം മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ് ഇത്തവണ നടന്നതെന്നും ടി പത്മനാഭന്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനദിനം അപരാജിതയായ ഒരു പെണ്‍കുട്ടിയാണ് അതിഥിയായിരുന്നതെന്നും പ്രദര്‍ശിപ്പിച്ചതില്‍ ഏറെയും സ്ത്രീകള്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം നിര്‍മ്മിക്കുമെന്ന ടി പത്മനാഭന് മറുപടിയായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാമേഖലയിലെ സ്ത്രീ സുരക്ഷാ നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.