മുംബൈ: പുതിയ 500 രൂപയുടെ ഒരുനോട്ട് അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ചെലവഴിക്കുന്നത് 3.09 രൂപ. കടലാസ്, അച്ചടിച്ചെലവ് ഉള്‍പ്പെടെയുള്ള തുകയാണിത്. വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
500, 1000 നോട്ടുകളുടെ അച്ചടിച്ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വിവരാവകാശപ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് അപേക്ഷനല്‍കിയത്.
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണ് റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്. 1000 രൂപ നോട്ട് ഇപ്പോള്‍ അച്ചടിക്കാത്തതിനാല്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.