തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയല്‍ നഷ്ട്ടപ്പെട്ടിട്ടില്ലന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടി ബ്രാഞ്ചില്‍ പൊലീസ് മേധാവി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കി.
ടി ബ്രാഞ്ചിലെ ഫയലുകളുടെ ഓഡിറ്റിങ്ങ് ഡിജിപി നിര്‍ദേശിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ടോമിന് തച്ചങ്കരി ഫയല്‍ കടത്തിയെന്നായിരുന്നു ആരോപണം.