സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റെന്ന് ടി പി സെന്‍ കുമാര്‍

കൊച്ചി: പൊലീസ് ആസ്ഥാനത്തുനിന്ന് ഫയല്‍ കടത്തിയിട്ടുണ്ടെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പൊലീസ് മുന്‍മേധാവി ടി.പി. സെന്‍കുമാര്‍.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ല. ഫയല്‍ എഡിജിപി ടോമിന്‍ തച്ചങ്കരി കടത്തിയില്ലെന്ന് പറയാന്‍ ന്യായങ്ങളുണ്ടാകാം. പകര്‍പ്പ് എടുത്തുവച്ചാലും മതിയല്ലോയെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. കോടതി ആവശ്യപ്പെട്ടാല്‍ താന്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മുന്‍ പൊലീസ് മേധാവി ചോദ്യം ചെയ്തിരിക്കുന്നത്.

ആരോപണം പൊലീസ് മേധാവി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഫയലുകളുടെ ഓഡിറ്റിങ് നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടി സെക്ഷനില്‍ നിന്ന് എഡിജിപി: ടോമന്‍.ജെ.തച്ചങ്കരി ഫയലുകള്‍ കടത്തിയെന്നായിരുന്നു ആരോപണം.

Top