പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കെകെ ശൈലജ പ്രഖ്യാപിച്ചു

shailaja

കണ്ണൂര്‍: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആര്‍.സി.സി മാതൃകയിലായിരിക്കില്ലെന്നും സൊസൈറ്റിക്ക്‌ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്.

ഹഡ്‌കോക് കൊടുക്കാനുള്ള ബാധ്യത സര്‍ക്കാര്‍ അടച്ചു തീര്‍ക്കുമെന്നും 116 കോടി രൂപ നിലവില്‍ കൊടുത്തിട്ടുണ്ടെന്നും ബാക്കി തുക തവണകളായി നല്‍കുമെന്നും ശൈലജ അറിയിച്ചു.

Top