തിരുവനന്തപുരം: ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ കൈവിടാതെ പിണറായി സര്‍ക്കാര്‍. കൊടും പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ മേധാവിയായി തച്ചങ്കരിയെ നിയമിച്ച സര്‍ക്കാര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിരിക്കുകയാണ്.
എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കാനും തീരുമാനമായി. ശങ്കര്‍ റെഡ്ഡിയെ മോഡണൈസേഷന്‍ ചുമതലയില്‍ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്.
ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങാനും എസ്.സി.ആര്‍.ബി മേധാവി എന്ന നിലയില്‍ തച്ചങ്കരിക്ക് ഇനി കഴിയും.
പൊലീസിലും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലും ആധുനിക മാറ്റങ്ങള്‍ വരുത്തിയ ഇദ്ദേഹം ഫയര്‍ഫോഴ്‌സിലും ശക്തമായ ഇടപെടല്‍ നടത്തി സര്‍ക്കാറിന്റെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചിരുന്നു.
എല്ലാവരും കയ്യൊഴിഞ്ഞ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഇനി എന്ത് മാജിക് ആണ് തച്ചങ്കരി പുറത്തെടുക്കുക എന്നാണ് അറിയാനുള്ളത്.
പരിയാരം മെഡിക്കല്‍ കോളജും അതോടനുബന്ധിച്ച കേരള കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കി.
മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും തീരുമാനമായി. ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തന മൂലധനത്തിനായി 10 കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്ടിലേയും കേരള മുനിസിപ്പാലിറ്റി ആക്ടിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
15 മാസത്തെ സമയപരിധി 30 മാസമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിശ്ചിത സമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണു നിയമഭേദഗതി.