ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ സര്‍ക്കാരും

രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരം ആഗോള ഇ-കൊമേഴ്സ് ഭീമന്മാരുടെ കുത്തകയാണ്. ഇതിനെ മറികടക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ്. ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു.

11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളടക്കം മൂന്നു പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പടെയുള്ളവയ്ക്ക് ഒഎന്‍ഡിസി നേതൃത്വം നല്‍കും.

Top