കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തതിന് വീശദീകരണം തേടി ഹൈക്കോടതി. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദീകരണം പത്തു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി കൗണ്‍സിലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയെ പിടിച്ചുനിര്‍ത്താന്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പോംവഴിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിനത്തില്‍ കുറവു വരുമെന്നതിനാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ്.