തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. പാസ്സാക്കുന്നതിനായി ബില്ല് ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും.
കേസില്‍ സര്‍ക്കാരിന്റെ ബില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പും
നല്‍കിയിരുന്നു.
പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ബില്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ബില്ലുമായി മുന്നോട്ടുപാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.