സംസ്ഥാന പൊലീസ് മേധാവിക്ക് സര്‍ക്കാറിന്റെ താക്കീത്, പേഴ്‌സണല്‍ സ്റ്റാഫിനെ ഉടനെ മാറ്റണം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന് സര്‍ക്കാറിന്റെ താക്കീത്.

പേഴ്‌സണല്‍ സ്റ്റാഫിനെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് നടപടി. ഇന്ന് തന്നെ പേഴ്‌സണല്‍ സ്റ്റാഫ് അനില്‍കുമാറിനെ തിരിച്ചയക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായ സെന്‍കുമാര്‍ തിരികെ വന്നപ്പോള്‍ ഏറെക്കാലമായി തന്റെ കൂടെ ഉണ്ടായിരുന്ന സ്റ്റാഫിനെ നിലനിര്‍ത്തുകയായിരുന്നു.

ഭരണപക്ഷ അനുകൂല സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ ഉത്തരവും സെന്‍കുമാര്‍ നടപ്പാക്കിയിരുന്നില്ല.

അതേസമയം സർക്കാർ നിർദ്ദേശത്തെ തുടർന്ന് പേഴ്സണൽ സ്റ്റാഫിനെ രാത്രിയോടെ സെൻകുമാർ മാറ്റിയിട്ടുണ്ട്
സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്കാണ് അനിൽകുമാറിനെ മാറ്റിയത്

Top