തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമായി.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും നല്‍കും. അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദുറഹാമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് വൈകിട്ടോടെ കണ്ടെത്തിയത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ലാന്‍ഡ് സ്‌കാനറിന്റെ സഹായത്തോടെയാണ് നഫീസയുടെ മൃതദേഹം കണ്ടെത്തിയത്.