എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കും: ആരോഗ്യമന്ത്രി

K.K-SHYLAJA

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെയും സഹോദരങ്ങളെലയും എത്രതന്നെ സഹായിച്ചാലും മതിയാകില്ലെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ ആദ്യത്തെ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ ഇരിയ കാട്ടുമാടം സായി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയില്‍ ജില്ലയില്‍ 105 തസ്തികകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തിനകം അത്യാധുനിക ഹൃദയചികികാ സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Top