ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ തൊഴില്‍ സംരംഭം ആരംഭിച്ചാല്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം : ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ മികച്ച സ്വയംതൊഴില്‍ സംരഭങ്ങള്‍ ആരംഭിച്ചാല്‍ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യവസായ കായികയുവജനക്ഷേമ മന്ത്രി എ.സി.മൊയ്തീന്‍.

സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീറ്റില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സഹതാപത്തേക്കാള്‍ പരിഗണന അര്‍ഹിക്കുന്നവരായാണ് സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു.

Top