സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കും ; ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു.

സെന്‍കുമാര്‍ ഇന്റലിജന്റസ് മേധാവിയായിരിക്കെയാണ് തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.

എട്ട് അംഗരക്ഷകര്‍ അടങ്ങുന്ന ബി കാറ്റഗറി സുരക്ഷയാണ് നിലവില്‍ സെന്‍കുമാറിനുള്ളത്.

സര്‍വ്വീസില്‍ തിരികെയെത്തിയ ശേഷം തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് തന്റെ സുരക്ഷാസംഘത്തിലേക്ക് അദ്ദേഹം മൂന്നു പേരെ സ്വയം നിയമിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഇവരെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Top