ദുബായ് : കോവിഡ്19 മൂലം പ്രതിസന്ധിയിലായ വ്യവസായ സാമ്പത്തിക മേഖലയ്ക്ക് ദുബായ് സർക്കാരിന്റെ അഞ്ചാമത്തെ ഉത്തേജ പാക്കേജ്. വ്യവസായ മേഖലയെ സഹായിക്കുന്നതിന് 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.
ഇതോടെ ആകെ സാമ്പത്തിക ഉത്തേജക പാക്കേജ് 7.1 ബില്യൻ ദിർഹമായി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം