കെ റെയില്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ധൃതി കാട്ടുന്നതില്‍ ദുരൂഹതയെന്ന് സതീശന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ധൃതി കാട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനം നടത്താതെയും, കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഹൈക്കോടതിയും ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം എന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Top