ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളില്‍ നിന്നും ലഭിച്ച പരാതി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു.

രാജ്ഭവന്‍ അല്ല ജോലിക്ക് ആളെ വെക്കുന്നത്, സംസ്ഥാന സര്‍ക്കാര്‍ ആണ്. ആത്മഹത്യയില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല. എല്ലാ ജീവനക്കാരെയും നിയമിക്കുന്നത് സര്‍ക്കാരാണ്. എല്ലാപരാതികളും സര്‍ക്കാര്‍ അന്വേഷിക്കട്ടെ. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നില്‍ക്കുന്ന വിവരം രാജ്ഭവനെ അറിയിച്ചിരുന്നെങ്കില്‍ നടപ്പടി എടുക്കാന്‍ എളുപ്പമായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top