ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദ് മസ്ജിദിലെത്തി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് ​ഗാഹിനായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. നമസ്കാരത്തിനു ശേഷം ഗവർണർ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൂടിയായ ചേരമാൻ മസ്ജിദ് സന്ദർശിക്കും. ഇന്ത്യയിലെ തന്നെ ജുമാ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ( Governor Arif Mohammad Khan will visit Cheraman Juma Mosque )

ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ ആണ് പള്ളി പണികഴിപ്പിച്ചത്. കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് പള്ളി അന്ന് പണിതത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നും സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.

Top