വിവിധ സർവകലാശാലളിൽ ഒഴിവുവരുന്ന വി.സിമാരുടെ ചുമതല താൽക്കാലികമായി നൽകുന്നതിനുവേണ്ടി പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് സർവകലാശാല വിസിമാർക്ക് ഗവർണറുടെ കത്ത്. സർവകാലാശാലകളിൽ പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ സീനിയോരിറ്റിയുള്ള പ്രൊഫസർമാരുടെ പട്ടികയാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വിസി മാർക്കാണ് ഗവർണർ കത്തയച്ചത്.
ഉടനടി പട്ടിക നൽകണമെന്നാണ് ഗവർണറുടെ നിർദേശം. ഒക്ടോബർ 24 ന് കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഗവർണറുടെ പുതിയ നീക്കം.