ന്യൂയോർക്ക്: ന്യൂ ജേഴ്സി അറ്റോർണി ജനറൽ സ്ഥാനത്തേയ്ക്ക് സിക്ക് പബ്ലിക് പ്രോസിക്യൂട്ടർ ഗർബിർ എസ്. ഗ്രേവലിന് നാമനിർദേശം.
ഗവർണർ ഫിൽ മുർഫിയാണ് ഗർബിർ എസ്. ഗ്രേവലിനെ നാമനിർദ്ദേശം ചെയ്തത്.
സംസ്ഥാന സെനറ്റ് നാമനിർദേശം അംഗീകരിച്ചാൽ അമേരിക്കയിൽ അറ്റോർണി ജനറൽ സ്ഥാനത്ത് എത്തുന്ന ആദ്യ സിക്ക് വംശജനും രണ്ടാമത്തെ ഇന്തോ-അമേരിക്കൻ വംശജനുമാകും ഗർബിർ.
ഇതിന് മുൻപ് ഇന്തോ-അമേരിക്കൻ വംശജയായ കമലാ ഹാരീസ് കലിഫോർണിയയുടെ അറ്റോർണി ജനറലായി സ്ഥാനം വഹിച്ചിരുന്നു.
ബെർജൻ കൗണ്ടിയിലെ പ്രോസിക്യൂട്ടറാണ് 44 വയസുകാരനായ ഗ്രേവൽ.