‘ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണ്’; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്ന ഘട്ടത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗവർണർമാർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല, ഇവിടെ ഒരാൾ സമാന്തര സർക്കാരാവാൻ ശ്രമിക്കുകയാണ്.

ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെന്ന് മറക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ ശ്രമിക്കുകയാണ്. സംഘ്പരിവാർ അജണ്ടക്ക് മുന്നിൽ സർക്കാർ പതറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്. ആര്എസ്എസ് അനുകൂലികളെ തപ്പിയെടുത്ത് സർവകലാശാലകളിൽ നിയമിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകെ മാതൃകയാണ്. കേരളം കാണിക്കുന്ന ജാഗ്രത അതാണ് കാണിക്കുന്നത്. കേരളത്തിന്റെ വളർച്ചയിൽ ആർഎസ്എസിന് അസഹിഷ്ണുതയാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനാവില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് ഗവർണർ. നിർഭാഗ്യവശാൽ കെപിസിസി പ്രസിഡന്റ് പോലും ഇതേകുറിച്ച് പറയുന്നില്ല, മുഖ്യമന്ത്രി പറഞ്ഞു.

Top