ജനവിധി അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം, ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകം

ബംഗളുരു: ജനവിധി അട്ടിമറിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ് – ജെ.ഡി.യു നീക്കം. നൂറില്‍ അധികം സീറ്റ് നേടിയ ബി.ജെ.പിക്ക് വിരലിലെണ്ണാവുന്ന എം.എല്‍.എമാരെ മാത്രമാണ് ഇനി ആവശ്യം. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷമായ കോണ്‍ഗ്രസ്സ് ജെ.ഡി.എസുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ടാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗുലാം നമ്പി ആസാദ് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് ജെ.ഡി.യു നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്നതാണ് ഓഫര്‍. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണറെ കാണാനാണ് ബി.ജെ.പി തീരുമാനം.

കേന്ദ്ര ഭരണം കയ്യിലുള്ളതിനാല്‍ ജെ.ഡി.യുവും – കോണ്‍ഗ്രസ്സും ഒരുമിച്ച് ആവശ്യപ്പെട്ടാലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബി.ജെ.പിയെയാണ് ഗവര്‍ണ്ണര്‍ ക്ഷണിക്കാന്‍ സാധ്യത. അങ്ങനെ വന്നാല്‍ ഭൂരിപക്ഷത്തിനുള്ള അക്കം തികക്കാന്‍ കേന്ദ്രത്തിലെ പവര്‍ ബി.ജെ.പിക്ക് സഹായകരമാകും. മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകന്‍ വാജു ഭായ് വാലയാണ് കര്‍ണ്ണാടക ഗവര്‍ണ്ണര്‍.

ഗോവയില്‍ ബി.ജെ.പി പയറ്റിയ തന്ത്രം കര്‍ണ്ണാടകയില്‍ പ്രയോഗിക്കുന്ന കോണ്‍ഗ്രസ്സിന് എത് വിധേയനേയും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന വാശിയാണുള്ളത്.

കക്ഷി നില

ബി.ജെ.പി – 104

കോണ്‍ഗ്രസ്സ് – 78

ജെ.ഡി.എസ് – 37

മറ്റുള്ളവര്‍ – 3

Top