ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മധ്യപ്രദേശിന്റെ അധിക ചുമതലകൂടി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല. മധ്യപ്രദേശിന്റെ താത്ക്കാലിക ഗവര്‍ണറായി ആനന്ദി ബെന്‍ പട്ടേല്‍ ചുമതലയേറ്റു. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ ജി തണ്ടന്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ശ്വാസ തടസത്തെ തുടര്‍ന്ന് ജൂണ്‍ 11നാണ് ലാല്‍ ജി തണ്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കടുത്ത പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവെങ്കിലും ലാല്‍ ജി തണ്ടന്‍ നിലവില്‍ വെന്റിലേറ്ററില്‍ തന്നെയാണ് തുടരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍ പ്രദേശ് ഗവര്‍ണറായി നിയമിക്കുന്നത്. ഇതിന് മുമ്പ് മധ്യപ്രദേശ് ഗവര്‍ണറായും ആനന്ദിബെന്‍ പട്ടേല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Top