Governor-says-more-transperncy-need-in-govrenance

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരിപാടിളോടെ റിപ്പബ്ലിക് ദിനമാഘോഷിച്ചു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാകയുയര്‍ത്തി ആഷോഷങള്‍ക്ക് തുടക്കം കുറിച്ചു.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം കുടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭരണരംഗത്ത് കൂടുതല്‍ സുതാര്യതയും വിശ്വാസതയുമുറപ്പാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇടവര്‍ത്തികളുടെ ചൂഷണത്തില്‍നിന്നും കാലവര്‍ഷക്കെടുതിയില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍, സര്‍ക്കാര്‍ അടിയന്തര നടപടി സ്ഥീകരിക്കണെമെന്നും റിപ്പബ്ലിക്ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കരസേന, വ്യോമസേന തുടങ്ങിയ 22 പ്ലാറ്റുണുകളും മൂന്ന് ബാന്‍ഡുകളും പരേഡില്‍ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പടെ സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും ഗവര്‍ണര്‍ എടുത്തു പറഞ്ഞു.

പഠാന്‍കോട്ടിലുണ്ടായ തീവ്രവാദ ആക്രമണം ഗൗരവമായി കാണണം. തീവ്രവാദത്തിനെതിരെ രാഗ്യം ജാഗരൂകരായിരിക്കണമെന്ന സന്ദേശമാണ് പഠാന്‍കോട്ട് ഭീകരാക്രമണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പതാകയുയര്‍ത്തി കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി ആയിരുന്നു മുഖ്യാതിഥിതി.

കൊച്ചി കാക്കാനാട് കളക്ടറേറ്റില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞാണ് പതാക ഉയര്‍ത്തിയത്. മുന്‍മന്ത്രി കെ ബാബു, ബെന്നിബെഹനാന്‍ ജില്ലാ കളക്ടര്‍ രാജമാണിക്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ മന്ത്രി കെ.സി. ജോസഫ് പതാക ഉയര്‍ത്തി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശായിരുന്നു മുഖ്യാതിഥി.

Top