governor should swear in sasikala as tamilnadu c m subramanian swamy says

subramanian swamy

ചെന്നൈ: എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയെന്നത് ഗവര്‍ണറുടെ കടമയാണെന്നും ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ അനുവദിക്കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

തമിഴ്‌നാട്ടില്‍ ഇതുപോലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയില്‍ പോയിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല ജയലളിതയുടെ ഏറ്റവും അടുത്തയാളാണെന്നും ശശികലയ്ക്ക് വേണ്ടി ജയലളിത പലതും ചെയ്തിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

നിരവധി വര്‍ഷങ്ങളായി ഒരു സുഹൃത്തായും ശത്രുവായും എനിക്ക് ജയലളിതയെ അറിയാം. പനീര്‍ശെല്‍വത്തെ വെറും റബര്‍ സ്റ്റാമ്പായി മാത്രമെ അവര്‍ കണ്ടിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top