രാഷ്ട്രപതി വിളിച്ച ഗവര്‍ണര്‍മാരുടെ യോഗം ഡല്‍ഹിയില്‍

ramnath

ന്യൂഡല്‍ഹി:രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിളിച്ച ഗവര്‍ണര്‍മാരുടെ യോഗം ഡല്‍ഹിയില്‍ . രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗം തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ ആരംഭിക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 49 മത് സമ്മേളനമാണിത്. 1949 ല്‍ സി രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ ആണ് ആദ്യ സമ്മേളനം രാഷ്ട്രപതി ഭവനില്‍ നടന്നത്.

പ്രധാനമന്ത്രിയും, ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മാത്രമല്ല രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും യോഗത്തില്‍ വിലയിരുത്തും. നീതി ആയോഗ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top