സ്ത്രീ സുരക്ഷക്കായി ഗവര്‍ണറുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും. രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനില്‍ എത്തും. ആറ് മണിക്ക് പ്രാര്‍ഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം.

സംസ്ഥാന ഗവര്‍ണര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വമാണ്. കേരള ഗാന്ധി സ്മാരക നിധി, ഇതര ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉപവാസ സമരം. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി പറഞ്ഞ ഗവര്‍ണര്‍, തന്റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.

Top