‘ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം ‘; സിപിഐ പ്രമേയം പാസാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ നിലപാട് ആവര്‍ത്തിച്ച് സിപിഐ. ഗവർണർ പദവിയിൽ പുനർവിചിന്തനം വേണമെന്നാണ് സിപിഐ പ്രമേയത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യം. കേന്ദ്ര സംസ്ഥാന ബന്ധത്തിലും മാറ്റം വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം സിപിഐ സംസ്ഥാന സമ്മേളനം പാസാക്കുകയും ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ഇക്കാര്യം സമ്മേളന നഗരിയിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്

അതിനിടെ കേരള സർവ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരുമെന്ന് അറിയിച്ചു. വിസി നിർണ്ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നി‍ർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി. യോഗം ചേരാൻ തിയ്യതി തീരുമാനിച്ചെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുന്നതിൽ സർവ്വകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സെനറ്റ് തീരുമാനമനുസരിച്ച് തുടർനടപടികളിലേക്ക് പോകാനാണ് രാജ്ഭവൻ നീക്കം.
ഗവർണറുടെ നിർദേശപ്രകാരം ജൂലൈ 15 ന് ചേർന്ന കേരളാ സെനറ്റ് യോഗം പ്ലാനിങ് ബോർഡ് വൈസ് ചെയർ മാനെ തെരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പകരക്കാരനെയാണ് 11 ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കുന്നത്.രാഷ്ട്രീയ കാരണങ്ങളാൽ ഇടതു പക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യൂ ഡിഎഫ് അംഗങ്ങൾ നിർദ്ദേശിക്കുന്ന അംഗത്തെ വിസിക്ക് സെ നറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും

Top