ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ് ‘ആടുജീവിതത്തിലെ പൃഥ്വി ലുക്ക്’ ഇപ്പോഴിതാ ആ ലുക്ക് ഒന്ന് പരീക്ഷിച്ചിരിക്കുകയാണ് അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ. ഇതിനോടകം തന്നെ ലുക്ക് വൈറലായി കഴിഞ്ഞു.
ഇത് വിക്രം ആണോ, അതോ യഷോ? പൃഥ്വിരാജ് ആയിരിക്കും. അല്ല, സംവിധായകന്‍ പദ്മരാജനെപ്പോലെയുണ്ടല്ലോ എന്ന കമന്റുകളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്.
65 ദിവസത്തെ ലോക്ഡൗണ്‍ നാളുകളാണ് പുതിയ ഗെറ്റപ്പിന് പിന്നിലെ രഹസ്യമെന്നും ജി പി പറയുന്നു. അതിനിടയില്‍ താടിയൊക്കെ ഇത്ര വളര്‍ത്തിയിട്ടെന്തിനാ, മാസ്‌ക് വച്ചാല്‍ തീര്‍ന്നില്ലേയെന്ന കമന്റുമായി അശ്വതി ശ്രീകാന്തും.