വിജയ് സേതുപതി തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ’96’ എന്ന ചിത്രത്തിന് തെന്നിന്ത്യ മുഴുവന്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിക്കഴിഞ്ഞു. തൃഷയുടെ രണ്ടാം വരവില്‍ ഏറെ ശ്രദ്ധേയമായ ചിത്രം കൂടിയാണിത്. ചിത്രം തിയേറ്ററുകളില്‍ എത്തി 100ാം ദിനം പിന്നിടുമ്പോള്‍ ഈ ചിത്രത്തിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒരു അടുപ്പം കൂടിയുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. അത്‌കൊണ്ട് തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഗോവിന്ദ് വസന്തയുടെ പാട്ട് കേട്ട് കണ്ണീര്‍ പൊഴിക്കുന്ന തൃഷയുടെ ദൃശ്യങ്ങളാണ്.
ബിഹൈന്‍ഡ് ഗുഡ്‌സ് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഗോവിന്ദ് വാസന്തയായിരുന്നു. പുരസ്‌കാരം ഏറ്റവു വാങ്ങിയതിനു ശേഷം അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു ഗോവിന്ദ് 96 ലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന മനോഹര ഗാനം വയലിന്‍ വായിച്ചത്. ഗോവിന്ദിന്റെ പ്രകടനത്തിനിടെയായിരുന്നു തൃഷ വേദിയിലെത്തിയത്. ഗാനം അസ്വാദിക്കുന്നതിനിടെ തൃഷ ഇമോഷണലാകുന്നുണ്ട്. ഗോവിന്ദിന്റെ ഈ പ്രകടനത്തിന് ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
തൃഷയും ഗോവിന്ദും മാത്രമല്ല ബിഹൈന്‍ഡ് ഗുഡ്‌സ് പുരസ്‌കാര ദാന ചടങ്ങില്‍ 96 ലെ മറ്റ് താരങ്ങളും എത്തിയിരുന്നു. തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 96 നിരുപക പ്രേക്ഷക പ്രശംസ ഒരുപോലെ നേടിയ ചിത്രമായിരുന്നു.