ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ നയരൂപീകരണത്തില്‍ വമ്പിച്ച മാറ്റം കൊണ്ടുവരുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ഭാരത് എന്നതിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയെ സ്വായം പര്യാപ്തം ആക്കാനുളള സര്‍ക്കാര്‍ കാഴ്ചപ്പാടിന്റെ വലിയൊരു നടപടിയാണ് നയമാറ്റം എന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
‘നമ്മുടെ സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വലിയ പ്രചോദനം നല്‍കുന്ന ഒരു തീരുമാനമെടുത്തു. ജിയോ സ്‌പേഷ്യല്‍ ഡാറ്റയുടെ ഉത്പാദനത്തിനും ഏറ്റെടുപ്പിക്കുന്നതിനുമായി ഉദാരവത്കരിക്കുന്ന നയങ്ങള്‍ ആത്മനിര്‍ഭര്‍ഭാരതം എന്നതിലേക്കുള്ള മഹത്തായ ചവിട്ടുപടിയാണ്’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘സ്വകാര്യ മേഖല, പൊതുമേഖല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുതുമകള്‍ സൃഷ്ടിക്കുന്നതിനും വിപുലമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ധാരാളം അവസരങ്ങള്‍ തുറക്കും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും, ”പ്രധാനമന്ത്രി തുടര്‍ന്നുള്ള ട്വീറ്റില്‍ പറഞ്ഞു.
‘ജിയോ സ്‌പേഷ്യല്‍, റിമോട്ട് സെന്‍സിംഗ് ഡാറ്റയുടെ സാധ്യതകകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്തുകൊണ്ട് ഇന്ത്യയില്‍ ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഈ പരിഷ്‌കാരങ്ങള്‍ പ്രകടമാക്കുന്നു, ”പ്രധാനമന്ത്രി മോദി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സമൂലമായ മാറ്റങ്ങള്‍ അനുസരിച്ച്, ആഗോള തലത്തില്‍ ലഭ്യമായവ ഇന്ത്യയില്‍ പരിമിതപ്പെടുത്തേണ്ടതില്ല, അതിനാല്‍ പരിമിതപ്പെടുത്തിയിരുന്ന ജിയോസ്‌പേഷ്യല്‍ ഡാറ്റ ഇപ്പോള്‍ ഇന്ത്യയില്‍ സൗജന്യമായി ലഭ്യമാകുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള തടസ്സങ്ങളും ചുവന്ന നാടയും ഇതിലൂടെ മാറുന്നു.
‘ഞങ്ങളുടെ കോര്‍പ്പറേഷനുകളും കണ്ടപുിടുത്തം നടത്തുന്നവരും മേലില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ല, കൂടാതെ ഇന്ത്യയുടെ പ്രദേശത്തിനകത്ത് ഡിജിറ്റല്‍ ജിയോസ്‌പേഷ്യല്‍ ഡാറ്റയും മാപ്പുകളും ശേഖരിക്കുന്നതിനും സൃഷ്ടിക്കുന്നതിനും തയ്യാറാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുമ്പായി അവര്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല,” ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യ ഒരു മാപ്പിംഗ് ശക്തിയായി ഉയര്‍ന്നുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.