ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം ഉള്‍പ്പടെ ആറിന ആവശ്യങ്ങള്‍ പൊങ്കലിന് മുന്‍പ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കേരളത്തിലേക്കുള്ളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. അതേസമയം ഡിഎംകെ അനുകൂല യൂണിയന്‍ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കല്‍ പ്രമാണിച്ച് 19,000 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.