വ്യോമ-നാവിക സേനകൾക്കായി മിസൈലുകളും ബോംബുകളും വാങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ

NIRMMALA SITHARAM

ന്യൂഡല്‍ഹി: വ്യോമ-നാവിക സേനകൾക്കായി 131 ബറാക് മിസൈലുകളും , 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 1714 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്.

1254 കോടി രൂപയ്ക്കാണ് റഷ്യയിലെ ജെ.എസ്.സി. റോസണ്‍ബോറോണ്‍ എക്‌സ്‌പോര്‍ട്‌സില്‍ നിന്ന് ബോംബുകൾ വാങ്ങുന്നത്. യുദ്ധ വിമാനത്തിൽ നിന്ന് ഉപയോഗിച്ചാൽ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ബോംബുകളാണിവ . ഇന്ത്യൻ സേനയിൽ ഇത്തരത്തിലുള്ള ആയുധങ്ങളുടെ കുറവ് നികത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ഇസ്രയേലിലെ റഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നാണ് 460 കോടി രൂപ ചെലവില്‍ 131 ബറാക് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത്.കപ്പലില്‍നിന്ന് കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് ബറാക് മിസൈലുകൾ.

Top