ന്യൂഡല്‍ഹി: കല്പ്പിത സര്‍വകലാശാലകളിലെ പിജി മെഡിക്കല്‍ സീറ്റുകളിലേക്ക് സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തണമെന്ന് സുപ്രീംകോടതി.
കൗണ്‍സിലിങ് സമിതിയില്‍ ഒരു മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താണമെന്നും കോടതി നിര്‍ദേശിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ സര്‍ക്കാര്‍ കൗണ്‍സിലിങ് വേണമെന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ കോടതി ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു.
മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിങ് വേണമെന്നാണ് എംസിഐയുടെ നിലപാട്.
2017-18 അക്കാദമിക് വര്‍ഷം മുതല്‍ മത, ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ മുഴുവന്‍ മെഡിക്കല്‍ പിജി സീറ്റുകളിലേക്കും സര്‍ക്കാര്‍ കൗണ്‍സിലിങ് നിലവില്‍ വരും.