പാറ്റൂര്‍ കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

pinarayi-vijayan

കൊച്ചി : പാറ്റൂര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ മുഖ്യമന്ത്രി എജിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്ന ആരോപണത്തിലാണ് അഞ്ചുപേര്‍ക്കെതിരെ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭരത് ഭൂഷന്‍ ഉള്‍പ്പെടെ അഞ്ച് പേരായിരിന്നു കേസിലെ പ്രതികള്‍. ഇതിനെതിരെ മുന്‍ ചീഫ്‌സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞാഴ്ചയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. വ്യക്തമായ തെളിവുകളില്ലാതെ ഊഹാപോഹങ്ങളുടെയും ചില വകുപ്പുകളുടെ ദുര്‍ഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത് എന്ന് വിലയിരുത്തിയാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.

Top