ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് കേന്ദ്രത്തിന്റെ ക്ലീന്‍ ചിറ്റ്. ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.
ബാലകൃഷ്ണന് ബിനാമി പേരുകളില്‍ വസ്തുക്കള്‍ ഉള്ളതായി അറിയില്ല. ബാലകൃഷ്ണനെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ല. ഇത്തരം കേസുകളില്‍ സിബിഐ അന്വേഷണം നടത്തുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.