ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം; വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. ശേഷം സൗഹൃദമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും ഇടയിലെ പാലമാണ് ബിജെപി. ലാവ്‌ലിന്‍ കേസില്‍ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു.

സര്‍ക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാന്‍ പുരപ്പുറത്ത് ഉണക്കാന്‍ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടി. ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും വി ഡി സതീശന്‍ ചോദിച്ചു. മണി ശങ്കര്‍ അയ്യര്‍ കേരളീയത്തില്‍ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തില്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഐഎം – ബിജെപി ധാരണയാണ്. സിപിഐഎമ്മിനെ ബിജെപി വിമര്‍ശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Top