കാര്‍ഷിക വായ്പ: ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകളോട് സര്‍ക്കാര്‍

kadakampally-surendran

തിരുവനന്തപുരം: കര്‍ഷകരെ പെരുവഴിയിലാക്കുന്ന ബാങ്കിന്റെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം ഉറപ്പാക്കും. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍കിട വായ്പയെടുത്തവര്‍ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.

ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഇറങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാത്ത അങ്കലാപ്പിലായിരുന്നു കര്‍ഷകര്‍. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.

Top