നിയോ എന്‍ജിന്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം

neoengine

ന്യൂഡല്‍ഹി: നിയോ എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്കു നിര്‍ദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി. നിയോ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ പതിവായതിനെ തുടര്‍ന്നാണു കേന്ദ്രത്തിന്റെ നിര്‍ദേശം.

യുണൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് എന്‍ജിന്‍ നിര്‍മിക്കുന്നത്. എന്‍ജിനുകളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി അടുത്തിടെ ഇന്‍ഡിഗോയ്ക്കു നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിയോയ്ക്കു പ്രതിദിനം നൂറ് സര്‍വീസുകളാണുള്ളത്.

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നിര്‍മിക്കുന്ന എന്‍ജിനുകളെ സംബന്ധിച്ച് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ അടുത്തിടെ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. നിശ്ചിത സീരിയല്‍ നമ്പറുകളിലുള്ള എന്‍ജിനുകള്‍ക്കാണ് യുറോപ്യന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

Top